തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്‍റെ ഗൺമാൻമാർ മർദിച്ച കേസിൽ അഞ്ച് പേർ പ്രതികളെന്ന് എസ്.ഐ.ടി റിപ്പോർട്ട്. ഗൺമാൻ അനിലും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ഇതിലുൾപ്പെടുന്നു. വി.ഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യ മന്ത്രിസഭയിൽ തന്നെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എസ്.ഐ.ടി അതിവേഗം ഇടക്കാല റിപ്പോർട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ വകുപ്പ് തല നടപടിക്ക് ഉടൻ ഡി.ജി.പിക്ക് നിർദേശം നൽകും. തുടക്കത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2 പേരെ മാത്രമാണ് പ്രതി ചേർത്തിരുന്നത്. പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മറ്റ് മൂന്നുപേരെ കൂടി കേസിൽ ഉൾപ്പെടുത്തി. ആലപ്പുഴ ലോക്കൽ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രവർത്തകരെയാണ് ക്രൂരമായി തലക്കടിച്ച് മർദിച്ചത്.
പ്രതികളെ സംരക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആദ്യ കേസ് ഡയറി തിരുത്തിയെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എ.ഡി തോമസ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.