Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; മലപ്പുറത്ത് സഹോദരിമാർക്ക് നടുറോഡിൽ മർദനം
മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ സഹോദരിമാർക്ക് യുവാവിന്റെ മർദനം. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് യുവതികൾ പറഞ്ഞു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
സഹോദരികളുടെ പരാതിയിൽ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
അതേസമയം, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ ആരോപിച്ചു. നിങ്ങൾ നോക്കി വണ്ടി ഓടിക്കണ്ടേ എന്ന് പൊലീസ് ചോദിച്ചതായി പെൺകുട്ടികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.