സി​സ്​​റ്റ​ർ അ​ഭ​യ ​​കൊ​ല്ല​പ്പെ​ട്ടി​ട്ട്​ നാ​ളെ 25 വ​ർ​ഷം  

കോട്ടയം: കുറ്റാന്വേഷണ രംഗത്തും ചരിത്രമായ സിസ്റ്റർ അഭയ കേസ് കാൽനൂറ്റാണ്ടിലേക്ക്. കോട്ടയം പയസ് ടെൻത് കോൺവ​െൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് തിങ്കളാഴ്ച 25 വർഷം തികയും. 1992 മാർച്ച് 27നായിരുന്നു അഭയ കൊല്ലപ്പെട്ടത്. എന്നാൽ, 25 വർഷം  പൂർത്തിയാകുമ്പോഴും കേസി​െൻറ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ പ്രതികളാക്കി സി.ബി.െഎ കുറ്റപത്രം നൽകിയിട്ട് എട്ടു വർഷം പിന്നിടുകയുമാണ്. ഇതിനിടെ, മകളുെട ഘാതകരെ കണ്ടെത്താൻ നീതിപീഠങ്ങൾ കയറിയിറങ്ങിയ അഭയയുടെ മാതാപിതാക്കളും അന്തിമവിധിക്ക് കാത്തുനിൽക്കാതെ മടങ്ങി.

കോട്ടയം ബി.സി.എം കോളജ് വിദ്യാർഥിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറ്റിലായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. ആക്ഷൻ കൗൺസിലി​െൻറ പ്രക്ഷോഭത്തിനൊടുവിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇവരും ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയെത്തി. ഇതോടെ 1993 മാർച്ച് 29ന് കേസ് സി.ബി.െഎ എറ്റെടുത്തു. തെളിവിെല്ലന്ന കാരണത്താൽ 1996ൽ അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.െഎ കോടതിെയ സമീപിച്ചു. എന്നാൽ, കോടതി അംഗീകരിച്ചില്ല. 1999ലും 2005ലും ഇതേ ആവശ്യവുമായി സി.ബി.െഎ കോടതിെയ സമീപിച്ചു. ഇവയും തള്ളി. 
 

തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ പരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ േകസ് വീണ്ടും സജീവമായി. ഇതിനിടെ  സിസ്റ്റർ അഭയയുടെ കൊലപാതക കേസ് ആദ്യം അന്വേഷിച്ച മുൻ എ.എസ്.െഎ ആത്മഹത്യ ചെയ്തു. സി.ബി.െഎ ചോദ്യം ചെയ്തതിനു  പിന്നാലെയായിരുന്നു മരണം.  അഭയ കൊലക്കേസിന് 25 വർഷം തികയുന്ന തിങ്കളാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ ‘നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യം’ വിഷയത്തിൽ സെമിനാർ നടത്തും. ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഡി. ശ്രീദേവി അധ്യക്ഷതവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sister abhaya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.