പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് എം. കോട്ടൂർ, കൊല്ലപ്പെട്ട സിസ്റ്റർ അഭയ

അഭയ കേസ്​: ഹരജി വേനലവധിക്ക്​ ശേഷം പരിഗണിക്കും

കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്​റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹരജികൾ ഹൈകോടതി വേനലവധിക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി. മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ ഹരജികളാണ് ഡിവിഷന്‍ ബെഞ്ച് മാറ്റിയത്​.

കോട്ടയം പയസ് ടെൻത് കോൺവൻറ് അന്തേവാസിയായിരുന്ന സിസ്​റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ േകസിൽ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്​റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.

ഡിസംബർ 23ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. ശിക്ഷ മരവിപ്പിക്കണമെന്ന ഹരജിയിൽ കോടതി സി.ബി.ഐയുടെ വിശദീകരണം തേടിയിട്ടുണ്ട്​. ഇരുവരും നൽകിയ അപ്പീലുകളും കോടതിയുടെ പരിഗണനയിലുണ്ട്.

Tags:    
News Summary - Sister Abhaya Case: Petition will be considered after summer vacation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.