തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്‍റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി. പകരം കെ.ടി.യു മുൻ വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചു. രാജശ്രീക്ക് പകരമാണ് സിസ തോമസിനെ ഗവർണർ താൽക്കാലിക വി.സിയായി നിയമിച്ചത്.
സുപ്രീംകോടതി വിധിയെ തുടർന്ന് വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്തായ രാജശ്രീക്ക് സർക്കാർ ഇതുവരെ നിയമനം നൽകിയിരുന്നില്ല. കെ.ടി.യു വിഷയത്തില്‍ സർക്കാറും ഗവർണറും തമ്മിൽ വലിയ പോര് നടന്നിരുന്നു. ഡോ. സിസ തോമസിനെ നിയന്ത്രിക്കാൻ ഉപസമിതി രൂപവത്കരിച്ച സിൻഡിക്കേറ്റ് നടപടി ഗവർണർ കഴിഞ്ഞദിവസം തടഞ്ഞിരുന്നു.
ജീവനക്കാരെ സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതി രൂപവത്കരിച്ചതും ഗവർണർക്കുള്ള കത്തുകൾക്ക് സിൻഡിക്കേറ്റിന്‍റെ അംഗീകാരം തേടണമെന്ന തീരുമാനവും ഗവർണർ റദ്ദാക്കിയിരുന്നു. ഗവർണറും സർക്കാറും തമ്മിൽ വീണ്ടും ഭിന്നത ശക്തമാകുന്നതിനിടെയാണ് ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയന്‍റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.