തൊടുപുഴ: മൂന്നാർ ഒഴിപ്പിക്കൽ സി.പി.എം തടഞ്ഞതുമായി ബന്ധപ്പെട്ട് എസ്.െഎമാർക്കെതിരെ നടപടിയിലേക്ക് പോകുന്നതിനെച്ചൊല്ലി ഇടുക്കി ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഇടയുന്നു. ദേവികുളത്ത് ഭൂമി ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സി.പി.എം ലോക്കൽ സെക്രട്ടറിക്കും സംഘത്തിനുമെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് എസ്.െഎക്കും അഡീ. എസ്.െഎക്കുമെതിരെ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടർ സമൻസ് അയച്ചതാണ് പ്രകോപനം. അതിനിടെ കലക്ടറുടെ സമൻസിൽ എസ്.െഎമാർ ഹാജരാകുന്നത് ജില്ല പൊലീസ് മേധാവി വിലക്കി.
പൊലീസിെൻറ ഭാഗത്ത് വീഴ്ചയില്ലെന്ന് താൻ നൽകിയ റിപ്പോർട്ട് കണക്കിലെടുക്കാത്തതും തന്നെ അറിയിക്കാതെ കീഴ്ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീങ്ങുന്നതുമാണ് പൊലീസ് മേധാവിയെ െചാടിപ്പിച്ചത്. സി.ആർ.പി.സി സെക്ഷൻ 40, സെക്ഷൻ 129 ബി പ്രകാരം ദേവികുളം എസ്.െഎ സി.ജെ. ജോൺസൺ, അഡീഷനൽ എസ്.െഎ പുണ്യദാസ് എന്നിവർക്കെതിരെയാണ് കലക്ടറുടെ നോട്ടീസ്.
ക്രമസമാധാന ഭംഗമുണ്ടാക്കുന്ന പ്രവർത്തനം നടക്കവെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിലെ അധികാരം ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ആളുകൾ സംഘം ചേർന്ന് ഭീഷണി മുഴക്കിയ ഘട്ടത്തിൽ പിരിച്ചുവിടാനോ അറസ്റ്റ് ചെയ്യാനോ നടപടിയെടുത്തില്ലെന്നതുമടക്കം ചാർജ് ചുമത്തിയായിരുന്നു നോട്ടീസ്. എസ്.െഎമാർ കഴിഞ്ഞ 25ന് ഹാജരാകണമെന്ന് കാണിച്ച് സി.െഎ മുഖേനയായിരുന്നു ഇത്. എസ്.െഎമാർ ജോലിഭാരം പറഞ്ഞ് ഹാജരാകാൻ കൂട്ടാക്കാതെ 15 ദിവസത്തെ സാവകാശം ചോദിച്ച് കത്തയച്ചു. കലക്ടർ ഇതിൽ തീരുമാനമെടുത്തിട്ടില്ല. അതേസമയം, ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൽ കാരണം ബോധിപ്പിക്കാൻ നോട്ടീസ് അയക്കുകയാണ് ചെയ്തതെന്ന് കലക്ടർ ജി.ആർ. ഗോകുൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ദേവികുളത്ത് സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് ഏപ്രിൽ 12ന് റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ അഡീഷനൽ തഹസിൽദാറെയടക്കം അസഭ്യം പറയുകയും ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഉണ്ടായെന്നാണ് കേസ്. ഇൗസമയം, സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ നിർദേശിച്ചെങ്കിലും പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.