ജാമിഅ മില്ലിയ്യ, അലീഗഢ്; പൊലീസ് നരനായാട്ടിനെതിരെ തിങ്കളാഴ്ച എസ്.ഐ.ഒ പ്രതിഷേധ ദിനം

കോഴിക്കോട്: ജാമിഅ മില്ലിയ്യ ഇസ്​ലാമിയയിലും അലീഗഢ് മുസ്​ലിം യൂനിവേഴ്‌സിറ്റിയിലും പൊലീസ് നടത്തിയ നരനായാട്ടി ല്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും പ്രാദേശിക തലങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.ഐ.ഒ. നീതിക്ക് വേണ്ടി നിലകൊള്ളുന്ന സമാന വിദ്യാർഥി സംഘടനകളുമായി ചേര്‍ന്നാണ് പ്രതിഷേധം നടത്തുക.

പൗരത്വഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവക്കെതിരെ നടന്ന വിദ്യാർഥി സമരത്തെ തുടര്‍ന്നാണ് ജാമിഅ മില്ലിയയിലെയും അലീഗഡിലെയും വിദ്യാർഥികളെ കാമ്പസിനകത്ത് പോലും പ്രവേശിച്ച് പൊലീസ് ഏകപക്ഷീയമായി തല്ലിച്ചതച്ചത്. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇടപെടണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ബിനാസ് ടി.എ, ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, ശാഹിന്‍ സി.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - sio protest day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.