കൊടുവള്ളി: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങണമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട് ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു. കൊടുവള്ളിയില്‍ നീതിയുടെ പക്ഷത്തോട് ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ നടന്ന എസ്.ഐ.ഒ ജില്ലാ വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇരുണ്ടയുഗമെന്ന് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യംവും മതേതരത്വവും കടുത്ത വെല്ലുവിളി നേരിടുകയാണ്. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്നത് നല്ലതല്ല എന്ന കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻറെ പ്രസ്താവന ഇതിെൻറ വ്യക്തമായ ഉദാഹരണമാണ്. ജനാധിപത്യമല്ല ഏകാധിപത്യ ഭരണമാണ് ഇപ്പോള്‍ ഭരണകൂടത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിെൻറ മുഖവും ഇതുതന്നെയാണ്.
പാര്ലമെൻറിെൻറയും പ്രതിപക്ഷത്തിെൻറയും അഭിപ്രായം പോലും പരിഗണിക്കാതെ സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് നടത്തിയ നോട്ട് നിരോധനം ഭരണകൂടത്തിെൻറ ഏകാധിപത്യ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.