മാണി സി. കാപ്പനല്ല, പ്രാധാന്യം എൻ.സി.പിക്ക്​ -എ. വിജയരാഘവൻ

കണ്ണൂർ: എൽ.ഡി.എഫ്​ വിട്ട മാണി സി. കാപ്പനല്ല, എൻ.സി.പിക്കാണ്​ പ്രാധാന്യമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. കണ്ണൂരിൽ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റയാത്രക്ക്​ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷ തുടർഭരണത്തിന്​ പിന്തുണ നൽകും. മാണി സി. കാപ്പനല്ല വലുത്​. പാർട്ടി എന്ന നിലയിൽ എൻ.സി.പിയാണെന്നും വിജയരാഘവൻ പറഞ്ഞു. മാണി സി. കാപ്പനെ തിരിച്ചുകൊണ്ടുവരുമോ എന്ന ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻ.സി.പി പ്രയാസകരമായ നിലപാടോ അഭിപ്രായമോ ഇടതുമുന്നണിയിൽ വ്യക്തമാക്കിയി​ട്ടില്ലെന്നും വിജയരാഘവൻ കൂട്ടി​േച്ചർത്തു.

ലീഗ്​ മതത്തെ രാഷ്​​ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുകയാണ്​. ജാഥ കേരളത്തെ സംബന്ധിച്ച്​ അതിപ്രധാനമായ ചരിത്ര മുഹൂർത്തത്തിലാണ്​ നടക്കുന്നത്​. സംസ്​ഥാനത്ത്​ ഇടതുപക്ഷ സർക്കാർ ഏറ്റവും മാതൃകാപരമായ ഭരണം പൂർത്തിയാക്കിയിരിക്കുകയാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Significance NCP A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.