Posted On
date_range Updated On
date_range സിദ്ദീഖ് വധം: ആർ.എസ്.എസ് പ്രവർത്തകർ റിമാൻഡിൽ
മഞ്ചേശ്വരം: ഉപ്പള സോങ്കാൽ സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. പ്രതാപ് നഗറിലെ അശ്വിത് എന്ന ആച്ചു (28), ഐല മൈതാനിയിലെ കാർത്തിക് (27) എന്നിവരെയാണ് കാസർകോട് കോടതിയിൽ ഹാജരാക്കിയത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സി.ഐമാരായ സിബി തോമസ്, കെ. പ്രേംസദന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.