മാർച്ചിനിടെ എം.എൽ.എയെ തല്ലിയ സംഭവം: എസ്.ഐക്ക് സസ്പെൻഷൻ

കൊച്ചി: സി.പി.ഐയുടെ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് മർദനമേറ്റ സംഭവത്തിൽ എസ്.ഐക് ക് സസ്പെൻഷൻ. എറണാകുളം സെൻട്രൽ എസ്.ഐ വിബിൻദാസിനെയാണ് കൊച്ചി സിറ്റി പൊലീസ് അഡീഷനൽ കമീഷണർ ഡി.ഐ.ജി കെ.പി. ഫിലിപ്പ് സസ ്പെൻഡ് ചെയ്തത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ യാണ് നടപടി.

മറ്റ്​ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. എം.എൽ.എയെ എസ്.ഐ വിബിൻദാസ് ലാത്തിവീശിയടിക്കുന്ന ചിത്രമ ടക്കം പുറത്തുവന്നത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. എം.എൽ.എയെ തിരിച്ചറിയാൻ കഴിയാതിരുന്നത് എസ്.ഐയുെട വീഴ്ചയാണെന്ന വിലയിരുത്തലിലാണ് സസ്പെൻഷൻ. സംഭവത്തിൽ വിബിൻദാസിന് നോട്ടക്കുറവുണ്ടായെന്നും സസ്പെൻഷന്​ കാരണമായി ചൂണ്ടിക്കാട്ടുന്നു.

സി.പി.ഐ മാർച്ച് ഉദ്ഘാടനം കഴിഞ്ഞയുടൻ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് ലാത്തി വീശലിലേക്ക് വഴിവെച്ചത്. എന്നാൽ, മേലധികാരികളോട് ആലോചിച്ച് തീരുമാനമെടുക്കാതിരുന്നത് വീഴ്ചയാണ്. വൈപ്പിന്‍ കോളജിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്തതിനും ഞാറക്കൽ സി.ഐ പക്ഷപാതപരമായി പെരുമാറിയതിനുമെതിരെ ജൂലൈ 23ന് കൊച്ചി റേഞ്ച് ഐ.ജി ഓഫിസിലേക്ക് സി.പി.​െഎ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

സംഘര്‍ഷത്തില്‍ എൽദോ എബ്രഹാമിനും സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവിനും അസിസ്​റ്റൻറ്​ സെക്രട്ടറി കെ.എന്‍. സുഗതനും എറണാകുളം എ.സി.പി കെ. ലാല്‍ജി, എസ്.ഐ വിബിന്‍ദാസ്, സി.പി.ഒ സുബൈര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. എൽദോ എബ്രഹാമി​െൻറ കൈക്ക്​ പൊട്ടലേറ്റിരുന്നു. എന്നാൽ, ഇത് പൊലീസ്​ നിഷേധിച്ചിരുന്നു. സംഭവത്തിൽ കടുത്ത അമർഷത്തിലായിരുന്ന സി.പി.ഐ എറണാകുളം ജില്ല നേതൃത്വത്തെ സാന്ത്വനപ്പെടുത്തുന്നതിനുള്ള നടപടിയായാണ് സസ്പെൻഷൻ വിലയിരുത്തപ്പെടുന്നത്.

നടപടി സ്വാഗതംചെയ്യുന്നു​ -എൽദോ എബ്രഹാം
മൂവാറ്റുപുഴ: എം.എൽ.എ അടക്കമുള്ള സി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയുണ്ടായ നടപടി സ്വാഗതം ചെയ്യു​െന്നന്ന്​ എൽദോ എബ്രഹാം എം.എൽ.എ. പൊലീസിന്​ വീഴ്ച സംഭവിച്ചിട്ടില്ലെന്ന ഡി.ജി.പിയുടെ നിലപാട്​ തെറ്റാണെന്ന് ഇതോടെ വ്യക്തമായി. സി.പി.ഐ പൊലീസ് സ്​റ്റേഷൻ മാർച്ച് നടത്തുന്നതിന്​ കാരണക്കാരനായ ഞാറക്കൽ സി.ഐക്കെതിരെയും നടപടി വേണം. ഇതിനുവേണ്ടി സി.പി.ഐ ശക്തമായി ഇനിയും ഇടപെടും. കലക്ടർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. സർക്കാറിലും മുഖ്യമന്ത്രിയിലും തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന്​ എൽദോ എബ്രഹാം പറഞ്ഞു.

Tags:    
News Summary - SI Suspended police on Eldo Abraham-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.