കണ്ണൂർ: കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടക്കാൻ കഴിയാത്തവിധം കാൽ വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ്, റിജിൻ രാജ് എന്നിവരുടെ മൊഴി. സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ അറിവോടെയാണ് അക്രമമെന്നും ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഷുൈഹബ് വധേക്കസിൽ അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്ന ആക്ഷേപം തള്ളി പൊലീസും രംഗത്തെത്തി.
രണ്ടുപേരും യഥാർഥ പ്രതികൾ തന്നെയാണെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ധിവാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവർ സി.പി.എമ്മുകാരാണ്. എന്നാൽ, കൊലക്കു പിന്നിൽ നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടോയെന്ന് വ്യക്തമല്ല. തെളിവു കിട്ടിയാൽ ഗൂഢാലോചനയും അേന്വഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം വാദം തള്ളുന്നതാണ് ഡി.ജി.പിയുടെ പ്രസ്താവന.
ബുധനാഴ്ച സമാധാന കമ്മിറ്റി യോഗം വിളിച്ചതായി മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് സന്ദേശമെത്തി. കലക്ടറേറ്റിൽ നാളെ രാവിലെ പത്തരക്ക് നടക്കുന്ന യോഗത്തിൽ മന്ത്രി എ.കെ.ബാലൻ പെങ്കടുക്കും. യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നയിക്കുന്ന 48 മണിക്കൂർ നിരാഹാര സമരം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ തുടങ്ങി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സമരം ഉദ്ഘാടനം ചെയ്തു. വി.എം. സുധീരൻ ഉൾപ്പെെടയുള്ള നേതാക്കൾ സമരപന്തലിലെത്തി. പിടിയിലായത് യഥാർഥ പ്രതികളാണെന്ന പൊലീസ് വാദത്തിന് വിശ്വാസ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതിനിടെ, ഷുഹൈബ് വധത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസിെൻറ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കാന്തപുരം സുന്നി വിഭാഗത്തിെൻറ സജീവ പ്രവർത്തകനായിരുന്നു ഷുഹൈബ്. ഷുഹൈബ് വധത്തിെൻറ പേരിൽ പാർട്ടിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. എന്നാൽ, പിടിയിലായവർ യഥാർഥ പ്രതികളാണെന്നും സി.പി.എമ്മുമായി ബന്ധമുണ്ടെന്നുമുള്ള പൊലീസ് വെളിപ്പെടുത്തൽ സംബന്ധിച്ച് പാർട്ടി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.