തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്‍റ് എം.എം. ഹസന്‍ നടത്തിയ ജനമോചനയാത്രയോട് അനുബന്ധിച്ച് തയാറാക്കിയ 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്‍ററി വന്‍ തരംഗമായെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സോഷ്യല്‍ മീഡിയയില്‍ മാത്രം 10 ലക്ഷത്തിലധികം പേര്‍ ഡോക്യുമെന്‍ററി കണ്ടു. ഒരു രാഷ്ട്രീയ ഡോക്യുമെന്‍ററിക്ക് ആദ്യമായാണ് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്.
ജനമോചനയാത്ര കടന്നു പോയ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. പി.റ്റി. ചാക്കോയാണ് ഡോക്യുമെന്‍ററിയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഡി.സി.സി. സെക്രട്ടറി വിപിന്‍ ജോസിനാണ് ജനമോചനയാത്രയില്‍ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിന് ചുമതല നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.