Posted On
date_range Updated On
date_range ശുഹൈബ് വധം ആസൂത്രണം ചെയ്തത് പി.ജയരാജൻ -ഡീൻ കുര്യാക്കോസ്
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിൻെറ കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം നേതാവ് പി.ജയരാജൻ ആണെന്ന് ഡീൻ കുര്യാക്കോസ്.
കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും പി.ജയരാജനും തമ്മിലുള്ള ബന്ധം വ്യക്തമാണ്. രാഷ്ട്രീയ പ്രതിയോഗികളുടെ രക്തം ഊറ്റി കുടിക്കുകയാണ് ജയരാജൻ. കേസിൻെറ യഥാർത്ഥ പ്രതി അറസ്റ്റിലാവണമെങ്കിൽ ജയരാജനെ അറസ്റ്റ് ചെയ്യണം.
ശരിയായ അന്വേഷണം നടക്കില്ലെന്നാണ് ഉത്തരമേഖല ഡി.ജി.പി യുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഗൂഢാലോചന തെളിയുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഡീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.