ആർ.ജെ.ഡി പ്രസിഡന്റായി ശ്രേയാംസ് തുടരും
കോഴിക്കോട്: ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രാഥമികതലം മുതൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം 50 അംഗ സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്തുനിന്ന് 20 പേരെയും തെരഞ്ഞെടുത്തു. 140 അംഗ സംസ്ഥാന കൗൺസിലിൽ നിന്നാണ് സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗൺസിലിനെയും തെരഞ്ഞെടുത്തത്.
നിലവിലുള്ള സംസ്ഥാന പ്രസിഡന്റിനെതിരെ മത്സരിക്കാൻ മൂന്നുപേർ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ, പിന്നീട് സമവായത്തിലെത്തിയതോടെ പത്രിക പിൻവലിച്ചു.
ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർഷക പ്രശ്നങ്ങൾ ഏറ്റെടുത്ത് ആർ.ജെ.ഡിയെ ശക്തിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പിനുശേഷം നടന്ന യോഗത്തിൽ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50ാം വാർഷികം മനുഷ്യാവകാശ സംരക്ഷണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. 25ന് എല്ലാ ജില്ലകളിലും മനുഷ്യാവകാശ സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.