സജിൻ
തൃശൂർ: സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമ-സീരിയൽ സഹ കലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിനെതിരെ (സജിൻ കൊടകര) കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം റിമാൻഡിലായിരുന്ന ഇയാളെ മെഡിക്കൽ കോളജ് എസ്.എച്ച്.ഒ അനന്തലാൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളുമായി സൗഹൃദത്തിലാവുകയും വഴങ്ങാതെ വരുമ്പോൾ മുമ്പ് പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇയാൾ ചെയ്തിരുന്നത്. ഇയാളെ പേടിച്ച് പല സ്ത്രീകളും പരാതി നൽകാൻ തയാറായിരുന്നില്ല.
ഏതാനും ദിവസം മുമ്പ് ഇയാളുടെ ഭീഷണിയിൽ മനംനൊന്ത് സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കരുനാഗപ്പിള്ളി സ്വദേശിനിയുടെ ഫോൺ നമ്പർ ലൈംഗിക ചുവയുള്ള വിഡിയോയുമായി എഡിറ്റ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം സൈബർ ക്രൈം സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.