ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി; പകരം എൻ. ശിവരാജൻ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക് രട്ടറി ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 11 ദിവസമായി നിരാഹാര സമരം നടത്തു ശോഭയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് നടപടി.

ബോധം നശിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്ന്​ പ്രഖ്യാപിച്ചിരുന്ന ശോഭയെ പരിശോധിച്ച ഡോക്ടർമാർ ആരോഗ്യനില വഷളാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വഴങ്ങാത്ത സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്ത് ശോഭയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.

ശോഭക്ക് പകരം സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ പാലക്കാടു നിന്നുള്ള എൻ. ശിവരാജൻ നിരാഹാരം ആരംഭിച്ചു.

Tags:    
News Summary - shobha surendran bjp -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.