Posted On
date_range Updated On
date_range കമലിനെതിരെ ശോഭാ സുരേന്ദ്രൻ, ദേശീയതയെ എതിർക്കുന്നവരോട് ഇതായിരിക്കും നയം
തിരുവനന്തപുരം: സംവിധായകൻ കമലിനെതിരെ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ദേശീയതക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബി.ജെ.പിയുടെ നയം ഇതായിരിക്കും. കമലിനേക്കാൾ ബുദ്ധിയും കഴിവും ഉള്ളവർ വന്നാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തിൽ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ദേശീയത അംഗീകരിക്കാൻ കഴിയാത്തവർ രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമലിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊടുങ്ങല്ലൂരിൽ ജനകീയ കൂട്ടായ്മ നടന്ന വേദിയിൽ ചാണക വെള്ളം തളിച്ച് യുവമോർച്ച പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.