Posted On
date_range Updated On
date_range ഷുഹൈബ് വധം: സി.ഐ.ടി.യു പ്രവര്‍ത്തകൻ കസ്റ്റഡിയില്
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂള്‍ പറമ്പത്ത് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്. മരുതായി സ്വദേശിയും ചാലോെട്ട സി.ഐ.ടി.യു പ്രവര്‍ത്തകനുമായ വ്യക്തിയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സി.ഐ എ.വി. ജോണിെൻറ നേതൃത്വത്തിലുള്ള 12 അംഗം സംഘമാണ് അന്വേഷണം നടത്തുന്നത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെയും എസ്.പി, ഡിവൈ.എസ്.പി സ്‌ക്വാഡിലെ അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപവത്കരിച്ചിട്ടുള്ളത്.
നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത നിറത്തിലുള്ള വാഗൺ-ആർ കാറിലെത്തിയ നാലംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.