തൃശൂർ: പാർട്ടി താൽപര്യങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും മാറ്റിവെച്ച് ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വോട്ടുകൾ ഭിന്നിക്കാതെ േനരിട്ടുള്ള മത്സരത്തിന് സാഹചര്യമൊരുക്കണമെന്നും ആർ.ജെ.ഡി ദേശീയ ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരി അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ ബി.ജെ.പിയെയും മോദിയെയും കെട്ടുകെട്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി രജത ജൂബിലിയോടനുബന്ധിച്ച് പതിനായിരങ്ങൾ പെങ്കടുത്ത റാലിക്കൊടുവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ െഎക്യവും അഖണ്ഡതയും സമാധാനവും സംരക്ഷിക്കാൻ മോദിയെ തൂത്തെറിയണം. അധികാരത്തിലേറുേമ്പാൾ രാജ്യത്തെ ഭരണഘടനയെ താൻ അംഗീകരിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. എന്നാൽ, ഭരണഘടന മോദി തകർക്കുന്നു.
ന്യൂനപക്ഷങ്ങൾക്കും ദിലതുകൾക്കുമെതിരെ രാജ്യത്ത് കൊടും ക്രൂരതകൾ നടക്കുന്നു. ജമ്മുവിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ചുകൊന്നത് രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്. കൊലയാളികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. മോദി ഭരണത്തിെൻറ വീഴ്ച്ചയാണിത് തെളിയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
പാർട്ടി സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ദേശീയ സെക്രട്ടറി എ. നീല ലോഹിതദാസ്, തമിഴ്നാട് മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ് പ്രഫ. ജവാഹിറുല്ല, െഎ.എൻ.എൽ. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, വെൽഫെയർ പാർട്ടി നേതാവ് ശശി പന്തളം, ‘ഗ്രോ’ വാസു, കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ, പി.ഡി.പി സ്ഥാപക ജനറൽ സെക്രട്ടറി സുവർണകുമാർ, മുൻ വർക്കിങ് ചെയർമാൻ സി.കെ. അബ്ദുൽ അസീസ്, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.ഇ. അബ്ദുല്ല സ്വാഗതവും മജീദ് ചേർപ്പ് നന്ദിയും പറഞ്ഞു.
പാർട്ടി രജത ജൂബിലിയുടെ ഭാഗമായി തുടങ്ങിയ ‘ബൈത്തു സ്വബാഹ്’ ഭവനപദ്ധതിയിലെ ആദ്യ വീടിെൻറ താക്കോൽ ദാനം നടന്നു.
നേരത്തെ നടന്ന രാജ്യരക്ഷാ റാലിയിൽ സ്ത്രീകൾ അടക്കം പതിനായിരങ്ങൾ പെങ്കടുത്തു. നായ്ക്കനാൽ ജങ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം തെക്കേ ഗോപുര നട, കോർപറേഷൻ ഒാഫിസ് റോഡ്, പട്ടാളം റോഡ് വഴി സമ്മേളന നഗരിയായ ശക്തൻ നഗറിൽ സമാപിച്ചു. പാർട്ടിയുടെയും തൊഴിലാളി സംഘടനയായ പി.ടി.യു.സി.യുടെയും വിവിധ പോഷക സംഘടനകളുടെയും നേതാക്കൾ േനതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.