ആലുവ: മതപണ്ഡിതനും ആത്മീയാചാര്യനുമായ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ ഷാ ഖാദിരി ചിസ്തി (75) ന ിര്യാതനായി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ അദ്ദേഹത്തിെൻറ ഉടമസ്ഥതയിലെ പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി പനിയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി മടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്ച മകൾ ലൈലയുടെ വിവാഹമായിരുന്നു. ദേശം വെണ്ണിപ്പറമ്പിൽ ജീലാനി മൻസിലിലായിരുന്നു താമസം. രാജ്യവ്യാപകമായി അനുയായികളുണ്ട്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രി മാനേജിങ് ഡയറക്ടറാണ്. അമേരിക്കയിലെ കിങ്സ് യൂനിവേഴ്സിറ്റിയിൽനിന്ന് അടുത്തിടെ ഡോക്ടറേറ്റ് ലഭിച്ചു. ഭാര്യമാർ: ജമീല, മറിയംബീവി. മക്കൾ: നിസാമുദ്ദീൻ, അഹമ്മദ് കബീർ, ഷംസുദ്ദീൻ, ഹയറുന്നിസ, സൈറ, ഫാത്തിമ, ലൈല. ഖബറടക്കം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.