മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ്​ ലിഗയുടേതല്ലെന്ന്​ ഒാ​േട്ടാ ഡ്രൈവർ ഷാജി

തിരുവനന്തപുരം: കോവളത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശി ലിഗയുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒാവർകോട്ട്​ അവരുടെതല്ലെന്ന്​ ഒാ​േട്ടാ ഡ്രൈവർ ഷാജി. ഷാജിയു​െട ഒാ​േട്ടായിലാണ്​ ലിഗ കോവളത്തേക്ക്​ വന്നത്​. 

മരുതുംമൂട്ടിൽ നിന്നാണ്​ അവരെ വാഹനത്തിൽ കയറ്റിയത്​. ഒാ​േട്ടായിൽ കയറു​േമ്പാൾ അവർക്ക്​ ജാക്കറ്റ്​ ഉണ്ടായിരുന്നില്ല. കോവളത്ത്​ എത്തിച്ചതിന്​ 800 രൂപ പ്രതിഫലവും തന്നു. അതു കൂടാതെ ഒരു സിഗരറ്റ്​ പാക്ക്​ മാ​ത്രമാണ്​ അവരുടെ കൈവശമുണ്ടായിരുന്നത്​. പുതിയൊരു ജാക്കറ്റ്​ വാങ്ങാൻമാത്രം പണം ഉണ്ടായിരുന്നി​െല്ലന്നും ഷാജി പറഞ്ഞു. 

മൃതദേഹം ലിഗയുടെതാണെന്ന്​ ഷാജി തിരിച്ചറിഞ്ഞിട്ടുണ്ട്​. എന്നാൽ താൻ ലിഗ​െയ കോവളത്ത്​ കൊണ്ടുവിടുക മാത്രമാണ്​ ചെയ്​തതെന്നും കുറ്റവാളിയ​െല്ലന്നും ഷാജി മാധ്യമങ്ങളോട്​ പറഞ്ഞു. 
 

Tags:    
News Summary - She Has'nt Jacket At the Time of Travel Says Auto Driver - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.