‘വീഴ്​ചകൾ മറയ്​ക്കാൻ പ്രധാനമന്ത്രി സൈന്യത്തെ പരിചയാക്കുന്നു’

ർക്കാർ വീഴ്​ചകൾ മറയ്​ക്കാൻ പ്രധാനമന്ത്രി സൈന്യത്തെ പരിചയാക്കുന്നെന്ന്​ ശശി തരൂർ എം.പി. സമൂഹമാധ്യമങ്ങളിലെ കുറിപ്പിലാണ്​ തരൂർ ഇങ്ങിനെ​ പറഞ്ഞത്​. നരേന്ദ്ര മോദി ത​​െൻറ അവസാനത്തെ മൻ കി ബാതിൽ പറഞ്ഞത്​ രാജ്യത്തിനുള്ളിൽ തന്നെ ഒരു യുദ്ധം നടക്കുന്നുണ്ടെന്നാണ്​.

തന്നെ എതിർക്കുന്നവരെയും പ്രതിപക്ഷത്തേയും ലക്ഷ്യമിട്ടാണ്​ ഇത്തരം പ്രസ്​താവനകൾ വരുന്നത്​. സർക്കാർ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികൾ ആക്കുകയാണ്​ പ്രധാനമന്ത്രി ചെയ്യുന്നത്​. വിയോജിപ്പുകളെ രാജ്യദ്രോഹമാക്കുന്ന ഒരു ജനാധിപത്യ രാഷ്​ട്രവും വിജയിക്കില്ലെന്നും തരൂർ കുറിച്ചു. 

Full View

‘അവസാനത്തെ മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത്​ ദേശീയ സുരക്ഷയെപറ്റി ചോദ്യം ഉന്നയിക്കുന്നവർ സൈന്യത്തി​​െൻറ ആത്മവീര്യം കെടുത്തുന്നെന്നാണ്​. സൈന്യത്തെ കാലാകാലങ്ങളിൽ വിവിധ സർക്കാറുകൾ പരിഷ്​കരിച്ചിട്ടുണ്ട്​. നിലവിലെ സർക്കാർ, വീഴ്​ചകളെ മറയ്​ക്കാൻ സൈന്യ​െത്ത പരിചയാക്കുകയാണ്​.

രാജ്യത്തിനുള്ളിൽ  തന്നെ ഒരു യുദ്ധം നടക്കുന്നു’എന്ന പ്രസ്​താവന പ്രതിപക്ഷത്തേയും വിമർശകരേയും ലക്ഷ്യമിട്ടുള്ളതാണ്​. തന്നെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ​പ്രധാനമന്ത്രി ചെയ്യുന്നത്​. ​വിയോജിപ്പുകളെ രാജ്യദ്രാഹമാക്കുന്ന ഒരു ജനാധിപത്യവും രക്ഷപ്പെടില്ല’-തരൂർ ഫേസ്​ബുക്കിൽ കുറിച്ചു.    

Tags:    
News Summary - shashi tharoor sayes primeminister using army as a shield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.