പനി എളുപ്പം കണ്ടെത്താം; യൂറോപ്പിൽ നിന്നും തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് കാമറയെത്തിച്ച്​ ശശി തരൂർ എം.പി

തിരുവനന്തപുരം: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ശശി തരൂർ എം.പി നടത്തുന്ന ഇടപെടലുകൾ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഏറ്റവും പുതുതായി നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ കാമറ തൻെറ രാജ്യാന്തര ബന്ധങ്ങൾ ഉപയോഗിച്ച്​ യൂറോപ്പിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച്​ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്​  തരുർ.  

എം.പി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണം തിരക്കേറിയ പൊതുസ്ഥലങ്ങളിൽ പനിയുള്ളവരെ അതിവേഗം കണ്ടെത്താൻ സഹായിക്കും.  ഏഷ്യയിൽ ഉപകരണം ലഭിക്കാത്തത് കാരണം നെതർലൻഡ്​സിലെ ആംസ്​റ്റർഡാമിൽ നിന്നാണ്​ കാമറ വാങ്ങിയത്​. അവിടെ നിന്നും ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു, ശേഷം ഡി.എച്​.എൽ കാർഗോ സർവീസിൻെറ സഹായത്തോടെ പാരിസ്, ലെപ്​സിഷ്​, ബ്രസൽസ്, ബഹ്​റൈൻ, ദുബായ് വഴി പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചു. എന്നാൽ ലോക്​ഡൗൺ കാരണം ഉപകരണം തലസ്​ഥാനത്തെത്തിക്കാൻ വെല്ലുവിളികൾ നേരി​ട്ടെങ്കിലും എം.പിയുടെ ഓഫിസ്​ നേരിട്ടിടപെട്ട്​ അവ പരിഹരിച്ചു. 

Full View

എം.പി ഫണ്ട് തീർന്നതിനാൽ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ കാമറകൾ എത്തിക്കാനും അവ നഗരത്തിലെ റെയിൽവേ സ്​റ്റേഷനിലും വിമാനത്താവളത്തിലും സ്​ഥാപിക്കാനും പദ്ധതിയിടുന്നതായി എം.പി ഫേസ്​ബുക്കിലൂടെ വിശദീകരിച്ചു. 

അന്തർസംസ്​ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കുകയും അതുപോലെ പ്രവാസികളായ മലയാളികൾ തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണം വളരെ ഉപകാരപ്രദമാകും. 5,60,986 രൂപയാണ് കാമറയുടെ വില. കസ്​റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപ ചെലവായതായാണ്​ സൂചന.

Tags:    
News Summary - shashi tharoor mp brought thermal optical imaging camera from amsterdam- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.