ഷാർജ-കണ്ണൂർ എയർ ഇന്ത്യ വിമാനം വൈകുന്നു

ഷാർജ: ഷാർജയിൽ നിന്ന്​ കണ്ണൂരിലേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം വൈകുന്നു. യു.എ.ഇ സമയം രാവിലെ എട്ടിന്​ പുറപ്പെടേണ്ട വിമാനം അഞ്ച്​ മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല. എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ IX 746 വിമാനമാണ് വൈകുന്നത്.


യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റിയ ശേഷമാണ്​ തിരിച്ചിറക്കിയത്​. സ്ത്രീകളും കുട്ടികളും അടക്കം 150 ലേറെ യാത്രക്കാരുണ്ട്​. എപ്പോൾ പുറപ്പെടുമെന്ന കൃത്യമായ വിവരം നൽകാനും അധികൃതർക്ക്​ കഴിയാത്തതിനാൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.​


Tags:    
News Summary - Sharjah-Kannur Air India flight delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.