ഷാര്‍ജ വിമാനം പുറപ്പെടാൻ വൈകുന്നു; തിരുവനന്തപുരം വിമാനത്താവളത്തില്‍ 250 ഓളം യാത്രക്കാർ കുടുങ്ങി

തിരുവനന്തപുരം: ഷാര്‍ജ വിമാനം പുറപ്പെടാൻ വൈകുന്നത്​ മൂലം 250 ഓളം യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഏഴരക്ക് പുറപ്പെടേണ്ട എയര്‍ അറേബ്യ ജി 9442 ഷാര്‍ജ വിമാനമാണ്  വൈകുന്നത്.

സാങ്കേതിക തകരാറെന്നാണ്​ അധികൃതർ വിശദീകരിക്കുന്നത്​. കോവിഡ് മാനദണ്ഡപ്രകാരം ആറര മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദേശപ്രകാ​രം ഉച്ചക്ക് ഒരുമണിക്ക് വിമാനത്താവളത്തിലെത്തിയതാണ്​ യാത്രക്കാർ. മണിക്കൂറുകൾ വൈകിയിട്ടും യാത്രക്കാർക്ക്​ ഭക്ഷണം ഉൾപ്പയെുള്ളവ ലഭിച്ചിട്ടില്ലെന്ന്​ പരാതി ഉയർന്നിട്ടുണ്ട്​.

സാങ്കേതിക തകരാര്‍ എന്ന കാരണം മാത്രമാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. രണ്ട് മണിക്കൂറിനകം തകരാര്‍ പരിഹരിക്കാമെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍ നാല്​മണിക്കൂർ കഴിഞ്ഞിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന്​ യാത്രക്കാർ പറയുന്നു.

Tags:    
News Summary - Sharjah flight delayed at Thiruvananthapuram airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.