Posted On
date_range Updated On
date_range എം.എൽ.എ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി ഷാനിമോൾ ഉസ്മാന് പരിക്ക്
തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി ഷാനിമോൾ ഉസ്മാന് പരിക്ക്. ഇടതുകാലിെൻറ ചെറുവിരലിൽ നേരിയ െപാട്ടൽ ഉണ്ടായതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് പോകാൻ തയാെറടുക്കുന്നതിനിടെ ചന്ദ്രഗിരി ബ്ലോക്കിലെ സ്വന്തം മുറിൽ വെച്ചാണ് കാൽ വഴുതിയത്. ശക്തമായ വേദനയെ തുടർന്ന് ഷാനിമോളെ ആംബുലൻസിൽ പേരൂർക്കട ഗവ. ആശുപത്രിയിെലത്തിച്ചു.
ഒരാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുെണ്ടങ്കിലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പെങ്കടുക്കാൻ ആശുപത്രിയിൽനിന്ന് പ്ലാസ്റ്ററിട്ട കാലുമായി ഷാനിമോൾ നിയമസഭയിെലത്തിയിരുന്നു. ഇരുന്നാണ് അവർ പ്രസംഗിച്ചത്. പിന്നീട്, വാച്ച് ആൻഡ് വാർഡിെൻറ സഹായത്തോടെ പുറത്തേക്കുപോയി. എം.എൽ.എ ഹോസ്റ്റലിൽ മടങ്ങിയെത്തിയ അവർ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.