അഡ്വ. കെ.എസ്. ഷാൻ
മണ്ണഞ്ചേരി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ചേർത്തല താലൂക്ക് ആശുപത്രി സ്റ്റാൻഡിലെ ആംബുലൻസ് ഡ്രൈവർ അഖിലിനെയാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചയോടെ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിന് പൊലീസ് കാവലും ഏർപ്പെടുത്തി. പ്രതികൾ രക്ഷപ്പെട്ടത് ഈ ആംബുലൻസിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതികളെ എവിടെയാണ് കൊണ്ടുപോയി വിട്ടതെന്ന് ഇയാൾ നൽകിയ മൊഴി പുറത്തുവന്നിട്ടില്ല.
ഷാനിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം കണിച്ചുകുളങ്ങരയിൽ കാർ ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ ആംബുലൻസിൽ രക്ഷപ്പെട്ടത്. സ്കൂട്ടറിൽ വരുേമ്പാൾ ശനിയാഴ്ച രാത്രി മണ്ണഞ്ചേരിക്കടുത്ത് കാറിൽ വന്ന സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ഷാനിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കാളികളായതായാണ് പൊലീസ് നിഗമനം. കൊലപാതകം ആസൂത്രണം ചെയ്തതിനാണ് രാജേന്ദ്രപ്രസാദും രതീഷും പിടിയിലായത്. അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.