തലശ്ശേരി: പൊലീസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസിലെ ശിക്ഷാവിധിക്കെതിരെ അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ജില്ല സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
മൂന്നുമാസം തടവിനും 2000 രൂപ പിഴയടക്കാനുമുള്ള കണ്ണൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിവിധിക്കെതിരെ വ്യാഴാഴ്ച രാവിലെയാണ് അപ്പീല്‍ നല്‍കിയത്.
തെളിവുകളില്ലാതെയും സ്വതന്ത്രസാക്ഷികളില്ലാതെയും നിയമപരമായ പിന്‍ബലമില്ലാതെയുമാണ് കോടതി ശിക്ഷിച്ചിട്ടുള്ളതെന്നാണ് ഹരജിയില്‍ ഉന്നയിച്ച വാദം. 2012 ജൂലൈ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
എസ്.എഫ്.ഐ മാര്‍ച്ചിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന തരത്തില്‍ ഭീഷണി മുഴക്കി പ്രസംഗിച്ചുവെന്നായിരുന്നു കേസ്.
അന്ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐയായിരുന്ന സനല്‍കുമാറിന്‍െറ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.