ഹമീദലി ശംനാടിന് നാടിന്‍െറ വിട

കാസര്‍കോട്: അന്തരിച്ച മുന്‍ എം.പിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ശംനാടിന്‍െറ മൃതദേഹം പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വടക്കന്‍കേരളത്തിന്‍െറ രാഷ്ട്രീയഭൂപടത്തില്‍ മാതൃകാപരമായ ജീവിതം എഴുതിച്ചേര്‍ത്ത് ലളിതമായ വഴികളിലൂടെ കടന്നുപോയ ജനനേതാവിനെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയത്തെിയിരുന്നു. തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദില്‍ നടന്ന ജനാസ നമസ്കാരത്തിന് മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ജില്ല കലക്ടര്‍ ജീവന്‍ബാബു റീത്ത് സമര്‍പ്പിച്ചു.
 

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ പി.ബി. അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സി.ടി. അഹമ്മദലി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജോ. സെക്രട്ടറി അബ്ദുറഹ്്മാന്‍ കല്ലായി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, വ്യവസായപ്രമുഖന്‍ മെട്രോ മുഹമ്മദ് ഹാജി, മുസ്്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുറഹ്്മാന്‍, കണ്ണൂര്‍ ജില്ല മുസ്്ലിം ലീഗ് പ്രസിഡന്‍റ് പി. കുഞ്ഞുമുഹമ്മദ്, കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍, മുന്‍ എം.എല്‍.എ പി. രാഘവന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നില്‍, ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. കെ. ശ്രീകാന്ത്, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന സമിതിയംഗം അബ്ദുല്‍ ഹമീദ് കക്കണ്ടം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് കെ. അഹമ്മദ് ഷരീഫ്, സമസ്ത ജില്ല സെക്രട്ടറി യു.എം. അബ്ദുറഹ്്മാന്‍ മൗലവി, കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹീം, വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജി, പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എ.എ. ജലീല്‍, റിട്ട. ജഡ്ജി കെ. അഹമ്മദ്, ജമാഅത്തെ ഇസ്ലാമി കേരള അമീറിന്‍െറ പ്രതിനിധി ടി.കെ. മുഹമ്മദലി, ജില്ല പ്രസിഡന്‍റ് കെ. മുഹമ്മദ് ഷാഫി, ജില്ല സമിതിയംഗങ്ങളായ അഷ്റഫ് ബായാര്‍, എം.എച്ച്. സീതി, മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് ടി.എ. ഖാലിദ്, യു.എ.ഇ കേന്ദ്ര കെ.എം.സി.സി  നേതാവ് യഹ്യ തളങ്കര, സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ എം.എസ്. മുഹമ്മദ് കുഞ്ഞി, യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് നിസാര്‍ തളങ്കര, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗീസ്, ജില്ല പ്രസിഡന്‍റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര, ധീവരസഭ നേതാവ് അഡ്വ. യു.എസ്. ബാലന്‍, എ.ഡി.എം.കെ അംബുജാക്ഷന്‍, ജില്ല പൊലീസ് ചീഫ് തോംസണ്‍ ജോസ്, കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, അഡീഷനല്‍ തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ഇ. നൗഷാദ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

 

Tags:    
News Summary - shamnad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.