Posted On
date_range Updated On
date_range ഷംനയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി
ഉരുവച്ചാൽ:എറണാകുളം മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ശിവപുരം അയിഷാമന്‍സിലില്‍ കെ.എ. അബൂട്ടിയുടെ മകള്‍ ഷംന (20)യാണ് ജൂലൈ 18നു മരിച്ചത്. മരിക്കുന്നതിന് ഒരു ദിവസം മുൻപ് പനി വന്ന ഷംന ആശുപത്രിയിൽ നിന്നും ഗുളികയും തുള്ളിമരുന്നും വാങ്ങി കഴിച്ചിരുന്നു.
തുടർന്ന് മരിക്കുന്ന ജൂലൈ 18ന് പണി വിട്ടു മാറാത്തതിനെ തുടർന്ന് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിയ എടുത്ത കുത്തിവയ്പ്പ് മാറിയതാണ് മരണ കാരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മെഡിക്കൽ വിദ്യാർഥിനി ഷംന മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.