സ്വർണം കൊണ്ടു വന്നത്​ അർജുന്​ വേണ്ടിയെന്ന്​ ആവർത്തിച്ച്​ ഷെഫീഖ്​

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ അർജുൻ ആയങ്കിയേയും ​ ഷെഫീഖിനേയും ഒരുമിച്ചിരുത്തി കസ്റ്റംസ്​ ചോദ്യം ചെയ്​തു. സ്വർണം കൊണ്ടു വന്നത്​ അർജുൻ ആയങ്കിക്ക്​ വേണ്ടി​യാണെന്ന മൊഴി ഷെഫീഖ്​ ആവർത്തിച്ചു. ദുബൈയിൽ നിന്നും വരുന്ന ദിവസം അർജുൻ ആയങ്കി നിരവധി തവണ വിളിച്ചുവെന്നും ഷെഫീഖ്​ കസ്റ്റംസിന്​ മൊഴി നൽകി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയത്​​ വാട്​സാപ്പ്​ കോളുകൾ വഴിയാണെന്നും ഷെഫീഖ്​ പറഞ്ഞു. ഷെഫീഖിന്‍റെ മൊഴികളെല്ലാം അർജുൻ ആയങ്കി നിഷേധിച്ചു. അതേസമയം, അർജുൻ ആയങ്കിയുടെ ബിനാമിയെന്ന്​ കസ്റ്റംസ്​ സംശയിക്കുന്ന ഡി.വൈ.എഫ്​.ഐ മുൻ നേതാവ്​ സജേഷിനെ കസ്റ്റംസ്​ ഇന്ന്​ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ സജേഷിന്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. ഇന്ന്​ 11 മണിക്ക്​ ഹാജരാവാനാണ്​ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. സജേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരുമെന്നാണ്​ കസ്റ്റംസ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Shafiq reiterated that the gold was brought for Arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.