Posted On
date_range Updated On
date_range എൽ.ഡി.എഫ് ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്ന് ഷാഫി പറമ്പില്‍
കണ്ണൂർ: എല്‍.ഡി.എഫിന്‍റെ വികസനമുന്നേറ്റ ജാഥ നയിക്കുന്നത് വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്നും യൂത്ത് കോമ്്ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. ജാഥയുടെ പേര് വര്‍ഗീയ മുന്നേറ്റ ജാഥയെന്ന് മാറ്റണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത് ഇപ്പോള്‍ അന്തര്‍ധാരയല്ല, പരസ്യമായ ബന്ധമാണ്. മട്ടന്നൂരില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.
സി.പി.എം വര്‍ഗീയത പറഞ്ഞുതുടങ്ങിയതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍റെ ശമ്പളം കേന്ദ്രനേതൃത്വം പകുതിയായി വെട്ടിക്കുറച്ചു. ഇപ്പോള്‍ നോക്കുകൂലി മാത്രമാണ് വാങ്ങുന്നതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.