Posted On
date_range Updated On
date_range പീഡനക്കേസ്: ഇമാമിനെ ബംഗളൂരുവിലും കണ്ടെത്താനാകാതെ അന്വേഷണസംഘം മടങ്ങി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇമാം ഷെഫീക്ക് അൽ ഖാസിമിയെ ബംഗളൂ രുവിലും കണ്ടെത്താനാകാതെ അന്വേഷണസംഘം മടങ്ങി. കസ്റ്റഡിയിലെടുത്ത സഹോദരങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിൽ പോയതെന്ന് അന്വേഷണ ചുമതലയുള്ള നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇമാമി െൻറ സഹോദരൻ അൽ അമീനെയും ഒപ്പം കൊണ്ടുപോയിരുന്നു.
പ്രതി എറണാകുളത്തോ കോട്ടയത്തോ കഴിയുകയാണെന്നാണ് പൊലീസ് നിഗമനം. ഇയാൾ ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇമാമിെൻറ മൂന്ന് സഹോദരന്മാരിൽ അൽ അമീൻ മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മറ്റ് സഹോദരന്മാർ നിരീക്ഷണത്തിലാണ്. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന് കരുതുന്ന മറ്റൊരു സഹോദരനുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഒളിവിൽ കഴിഞ്ഞ ഇമാമിന് സാമ്പത്തികസഹായം എത്തിച്ച രണ്ട് പേർക്കായും പൊലീസ് അന്വേഷണം തുടങ്ങി.
ഇമാമിനെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അൽ അമീൻ, അൻസാരി, ഷാജി എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിൽ വൈരുധ്യവുമുണ്ടായിരുന്നു. ഇവരുടെ സൂചന അനുസരിച്ച് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടത്താനായില്ല. കസ്റ്റഡിയിലുള്ള സഹോദരെൻറ അറസ്റ്റ് രേഖപ്പെടുത്തുന്നകാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് സഹോദരങ്ങളെയും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, കൊച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെ ഇമാമിന് തൊളിക്കോടുള്ള രണ്ട് സംഘടനാ പ്രവവർത്തകർ രണ്ട് ലക്ഷം രൂപ കൈമാറിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അൽ അമീൻെറ മൊഴിയിൽനിന്നാണ് ഇൗ രണ്ടുപേരെക്കുറിച്ച് സൂചന കിട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.