ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

വടകര: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന പരാതിയില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. ബിരുദ വിദ്യാര്‍ഥികളായ അഖില്‍, അഭിനന്ദ്, സായൂജ്, ദീപക്, വിധുല്‍, വിജിലേഷ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

ഇത് സംബന്ധിച്ച് കോളജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥിനി രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രിന്‍സിപ്പല്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
ഇതത്തേുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.

 

Tags:    
News Summary - SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.