എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; പ്രിൻസിപ്പലിനോട് അടിയന്തിര റിപ്പോർട്ട് തേടി സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: ഇടുക്കി ഗവൺമെൻറ്​ എഞ്ചിനീയറിങ്​ കോളജിലെ ധീരജ് രാജേന്ദ്രൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ പ്രിൻസിപ്പലിനോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രോ. വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, അക്കാഡമിക് ഡീൻ ഡോ സാദിഖ്, സിൻഡിക്കേറ്റ് അംഗങ്ങളായ സഞ്ജീവ് ജി, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരടങ്ങുന്ന സർവകലാശാലാ ഉന്നതാധികാരികളുടെ സംഘം കോളജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. കോളജിലെ ഇലക്ഷൻ സംബന്ധിച്ച തുടർനടപടികൾ നിർത്തിവെക്കാനും സർവകലാശാല നിർദേശിച്ചു.

Tags:    
News Summary - SFI student-activist Murder Govt Engineering College in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.