യൂനിവേഴ്സിറ്റി കോളജ് അക്രമം: ഒരു എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ അക്രമ സംഭവത്തിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ. യൂനിറ്റ് കമ്മിറ്റി അ ംഗം നേമം സ്വദേശി ഇജാബാണ് കസ്റ്റഡിയിലായത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേരിൽ ഒരാളാണ് പിടിയിലായത്. ഇജാബിനെത ിരെ ആദ്യം കേസെടുത്തിരുന്നില്ല.

എന്നാൽ, സംഘർഷത്തിനിടെ വിദ്യാർഥിയെ കുത്തിയവരെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. സംഭവത്തിലെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.

കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥി അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ ഇന്നലെ ഡോക്ടറോട് പറഞ്ഞിരുന്നു.

അഖില്‍ ഉള്‍പ്പെടെയുള്ള സംഘം കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയത്​ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നേതാക്കൾ ചോദ്യം ചെയ്തതോടെയാണ്​ പ്രശ്​നങ്ങളുടെ​ തുടക്കം​. പിറ്റേന്ന് ഇവരെ യൂനിറ്റ് കമ്മിറ്റി നേതാക്കൾ ചേർന്ന് വിളിച്ചുകൊണ്ടുപോയി മർദിക്കുകയും അഖിലിനെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തെ തുടർന്ന് എസ്.എഫ്.ഐയുടെ യൂനിവേഴ്സിറ്റ് കോളജ് യൂനിറ്റ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്. പ്രതിപ്പട്ടികയിലുള്ള പ്രവർത്തകരെ സംഘടനയിൽനിന്ന് പുറത്താക്കിയിട്ടുമുണ്ട്.

Tags:    
News Summary - sfi member in custody on university college case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.