അജയപ്രസാദ്​ വധം: ആർ.എസ്​.എസുകാരുടെ ശിക്ഷ ശരിവെച്ചു

കൊച്ചി: എസ്.എഫ്​.ഐ കരുനാഗപ്പള്ളി ഏരിയ ജോ. സെക്രട്ടറി എസ്. അജയപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ്​ ആർ.എസ്​.എസ്​ പ്രവർത്തകരുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. 

കൊല്ലം അഡീ. സെഷൻസ്​ കോടതി വിധിച്ച പത്തുവര്‍ഷം കഠിന തടവും 500 രൂപ പിഴയും റദ്ദാക്കണമെന്നാവശ്യ​പ്പെട്ട്​ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി.  വള്ളിക്കാവ്‌ ശ്രീനാഥ്‌, വലിയകണ്ടത്തില്‍ സബിന്‍, ചാണപ്പള്ളി ലക്ഷം വീട്ടില്‍ സനില്‍, ലക്ഷം വീട്ടില്‍ രാജീവന്‍, പുത്തന്‍പുരയില്‍ സുനില്‍, മഞ്ചാടിമുക്ക്‌ ശിവറാം എന്നിവരുടെ ശിക്ഷയാണ്​ ഡിവിഷൻബെഞ്ച്​ ശരിവെച്ചത്​.

ക്ലാപ്പന തോട്ടത്തു മുക്കില്‍ 2007 ജൂലൈ 19ന്​ പ്രതികള്‍ അജയപ്രസാദിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജയപ്രസാദ് പിറ്റേദിവസം ആശുപത്രിയില്‍ ​മരിച്ചു. ഹരജിക്കാർക്കെതിരായ കുറ്റകൃത്യം  സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞതായി കോടതി വ്യക്​തമാക്കി.

Tags:    
News Summary - SFI Leader Murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.