കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ മര്‍ദിച്ചെന്ന്; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ച് കെ.എസ്.യു പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതോടെ കെ.എസ്.യു പ്രതിഷേധവുമായെത്തി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ കലോത്സവത്തിനൻറെ പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു.

ഇതോടെ മത്സ‍രത്തിന് തടസം നേരിട്ടു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മത്സരങ്ങൾ പുന:രാരംഭിച്ചു. വേദിക്ക് മുന്നിൽ കുത്തിയിരുന്നുകൊണ്ടായിരുന്നു കെ.എസ്.യു പ്രതിഷേധം. പൊലീസുമായി വാക്കേറ്റം നടന്നു. തുടർന്ന് വേദിക്കുള്ളിൽനിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പ്രതിഷേധം കനത്തതോടെ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ, കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലർക്ക് പരാതി നല്‍കി. മാർ ഇവാനിയോസ് കോളജാണ് പരാതി നൽകിയത്. വിധികർത്താക്കളെയും മത്സരാർഥികളെയും ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - SFI KSU Clash at the Kerala University Art Festival venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.