എസ്.എഫ്.ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടന -പി.സി. വിഷ്ണുനാഥ്

നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് എസ്.എഫ്.ഐയെന്ന് എ.ഐ.സി.സി സെക്രട്ടറിയും എം.എൽ.എയുമായ പി.സി വിഷ്ണുനാഥ്. രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പിലാണ് അഭിപ്രായപ്രകടനം.

കേന്ദ്രത്തിലെ ബി.ജെ.പിയെ സുഖിപ്പിക്കാൻ കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോവും എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം. അത് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും ബോധ്യപ്പെടുന്ന കാര്യമാണ്. ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസികൾ വേട്ടയാടാൻ ശ്രമിക്കുന്ന സാഹചര്യവുമാണ് ഇത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെവിടെ നിൽക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം കുറിച്ചു.

Tags:    
News Summary - SFI is a terrorist organization that should be banned -PC Vishnunath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.