നടുറോഡിൽ പൊലീസുകാരെ മർദിച്ച സംഭവം: നാല് എസ്.എഫ്.ഐ പ്രവർത്തകർ കീഴടങ്ങി

തിരുവനന്തപുരം: ജനങ്ങൾ നോക്കിനിൽക്കെ പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച് അവശരാക്കിയ സംഭവത്തിൽ നാല്​ എസ്.എഫ്. ഐ പ്രവർത്തകർ പൊലീസിന്​ കീഴടങ്ങി. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളായ അയിരൂപ്പാറ പ്ലാമൂട് വർണം വീട്ടിൽ ആരോ മൽ (21), കല്ലിയൂർ പകലൂർ എസ്.ഐ എ.സി.ജി ചർച്ചിന് സമീപം പൊന്തകാട്ടുവിള വീട്ടിൽ അഖിൽ (21), ബാലരാമപുരം വഴിമുക്ക് ഹൈദർ പാലസ ിൽ ഹൈദർ (21), തിരുവല്ലം പാച്ചല്ലൂർ പാറവിള പഴവിള വീട്ടിൽ ശ്രീജിത്ത് (21) എന്നിവരാണ് വെള്ളിയാഴ്​ച രാവിലെ പൂജപ്പുര സ്​ റ്റേഷനിൽ കീഴടങ്ങിയത്. ഇവരെ ക​േൻാൺമ​​െൻറ് സ്​റ്റേഷനിലെത്തിച്ച് അറസ്​റ്റ്​ രേഖപ്പെടുത്തി. കൂട്ടം ചേർന്ന് മർദിക്കുക, തൊഴിലിന് തടസ്സം സൃഷ്​ടിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ്​, സി.പി.എം ജില്ല നേതൃത്വത്തി​​െൻറ അറിവോടെ പൊലീസിന് മുന്നിൽ കീഴടങ്ങാൻ പ്രതികൾ തയാറായത്. വ്യാഴാഴ്ച സി.പി.എം ജില്ല നേതാവ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചക്ക് ശേഷമായിരുന്നു കീഴടങ്ങൽ. അതേസമയം, അക്രമത്തിൽ മുൻ യൂനിവേഴ്സിറ്റി ചെയർമാനടക്കമുള്ളവർക്ക് േനരിട്ട് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇപ്പോൾ നിലപാടുകളിൽനിന്ന് മലക്കം മറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് ഭാഷ്യം. പിടിയിലായവരിൽ പലരും ഡമ്മികളാണെന്ന ആരോപണവും ശക്തമാണ്. മർദിച്ചവരിൽ യൂനിവേഴ്സിറ്റി കോളജ് മുൻ ചെയർമാൻ നസീമടക്കമുള്ളവർ ഉണ്ടെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശരത് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറ‍യുന്നത്.

കഴിഞ്ഞ ബുധനാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം. ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച ആരോമലിനെ ട്രാഫിക് ഉദ്യോഗസ്ഥനായ അമൽകൃഷ്ണ തടഞ്ഞു. പിഴയീടാക്കാൻ ശ്രമിച്ചതോടെ ആരോമൽ അമൽകൃഷ്ണയെ പിടിച്ചുതള്ളി. ഇതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസുകാർ ഇടപെട്ടു. തുടർന്ന് ആരോമൽ യൂനിവേഴ്സിറ്റി കോളജി​െല എസ്.എഫ്.ഐക്കാരെ വിളിച്ചുവരുത്തുകയും പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസിനെ മ‍ർദിക്കുകയുമായിരുന്നു. മർദനത്തിൽ അമൽകൃഷ്ണക്കും എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുശേഷം കൂടുതൽ പൊലീസെത്തി യൂനിവേഴ്സിറ്റി കോളജ് പരിസരത്തുനിന്ന്​ പ്രവർത്തകരിൽ ചിലരെ കസ്​റ്റഡിയിലെടുത്തെങ്കിലും എസ്.എഫ്.ഐ നേതാക്കൾ ഇടപെട്ട് ഇവരെ ബലമായി മോചിപ്പിക്കുകയായിരുന്നു.

ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
സംഭവത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും അക്രമത്തിന് ഇരയായ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ക​േൻറാൺമ​​െൻറ് പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമീഷണർക്ക് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സി.പി.എം അനുഭാവികളായ ചില പൊലീസുകാരാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊലീസുകാരോട് ഉടൻ ഡിസ്ചാർജ് വാങ്ങി പൊയ്​ക്കോളാൻ ക​േൻറാൺമ​​െൻറ് സ്​റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ചിത്രീകരിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - SFI activist arrested in connection arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.