ബാലികയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്​റ്റിൽ

ചാവക്കാട്: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്​റ്റിൽ. എടക്കഴിയൂർ സ്വദേശി അലിയേയാണ് (50) ചാവക് കാട് സി.ഐ ജി. ഗോപകുമാറി​​​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിനെയും അറസ്​റ്റ് ചെയ്തിട്ടുണ്ട്.

ഒമ്പത് വർഷമായി ഭർതൃമതിയായ വീട്ടമ്മയുമായി അലിക്ക്​ രഹസ്യബന്ധം ഉണ്ടായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. ഭർത്താവിനും ഭർതൃമാതാവിനും ഉറക്ക ഗുളിക നൽകി മയക്കിയ ശേഷമാണ് അലി വീട്ടിലെത്തുന്നത്.

രണ്ട് ദിവസം മുമ്പ്​ പീഡിപ്പിച്ചപ്പോൾ കുഞ്ഞ്​ ആർത്ത് കരഞ്ഞതോടെ മയക്കം വിട്ട വീട്ടുകാരനും മാതാവും ഉണർന്നു. ഉടനെ മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി മറ്റുള്ളവരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Tags:    
News Summary - sexualy abused nine year old girl; mother and lover arrested -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.