പ്രവീഷ്
Posted On
date_range Updated On
date_range വിധവയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ചേർപ്പ്: ഒറ്റക്ക് താമസിക്കുന്ന വിധവയായ വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചമുടി മാരപ്പാടം പെരുമ്പടവീട്ടിൽ പ്രവീഷാണ് (35) അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
യുവതിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇഞ്ചമുടിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ വിൻസൻറ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.