പി.കെ. ശശി എം.എൽ.എക്കെതിരെ പൊലീസ് അന്വേഷണം: ഹരജി പിൻവലിച്ചു

കൊച്ചി: വനിത നേതാവിൽനിന്ന് ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശി എം.എൽ.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവി ടണമെന്നാവശ്യപ്പെടുന്ന ഹരജി പിൻവലിച്ചു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാന ുള്ള നിയമത്തി​​െൻറ പരിധിയിൽ വരുന്ന പരാതിയിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് എഴുവന്തല സ്വദേശി ടി.എസ് കൃഷ്‌ണകുമാർ നൽകിയ ഹരജിയാണ്​ ചീഫ്​ ജസ്​റ്റിസ്​ ഋഷികേശ്​ റോയ്​, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ മുമ്പാകെ പരിഗണന​െക്കത്തിയ ശേഷം പിൻവലിച്ചത്​.

ഡിവൈ.എഫ്.ഐയുടെ പ്രാദേശിക വനിത നേതാവ് പി.കെ. ശശിക്കെതിരെ സി.പി.എമ്മിന് നൽകിയ പരാതി പൊലീസിന് കൈമാറുന്നതിനുപകരം പാർട്ടിതല അന്വേഷണത്തിന് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പാർട്ടി എം.എൽ.എയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. ശശിക്കെതിരായ പരാതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും തുടർന്നാണ്​ കോടതിയെ സമീപിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുവതി തനിക്ക്​ ഉചിതമെന്ന്​ തോന്നിയ​ ഫോറത്തിൽ പരാതി നൽകിയിരിക്കെ ഇതി​​​െൻറ പശ്ചാത്തലത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ എം.എൽ.എയുടെ മണ്ഡലത്തി​ലെ വോട്ടർ മാത്രമായ ഹരജിക്കാരൻ ​േകാടതിയെ സമീപിക്കുന്നതിലെ താൽപര്യമെന്തെന്ന്​ കേസ്​ പരിഗണിക്കവേ കോടതി ആരാഞ്ഞു. തനിക്ക് ഇഷ്്​ടമില്ലാത്ത ഒരാള്‍ക്കെതിരെ ആരെങ്കിലും വിരല്‍ചൂണ്ടിയെന്ന്​ കേട്ടതി​െ​ന തുടർന്നുള്ള ഹരജിയാണിത്​. യുവതിക്ക് അവരുടേതായ സ്വകാര്യതയുണ്ട്.

പൊലീസിൽ പരാതി നൽകാൻ അവർക്ക്​ താൽപര്യമില്ലെങ്കിൽ ഹരജിക്കാരന്​ പ്രത്യേക താൽപര്യമെന്തിന്​. മണ്ഡലത്തിലെ വോട്ടറായതു കൊണ്ടുമാത്രം യുവതിയുടെ സ്വകാര്യതയിലേക്ക്​ ഹരജിക്കാരന്​ അതിക്രമിച്ചു കയറാനാവില്ലെന്ന്​ കോടതി വ്യക്​തമാക്കി. തുടർന്ന്​ ഹരജി പിൻവലിക്കാൻ അനുമതി തേടുകയും കോടതി അനുമതി നൽകുകയുമായിരുന്നു.

Tags:    
News Summary - sexual harassment; plea against pk shashi withdraw -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.