കോട്ടയം: ട്രെയിനിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ. കോഴിക്കോട് ഇരിങ്ങൽകോലത്ത് അഭിലാഷിനെയാണ് (44) കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മധുരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു അമൃത എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്രചെയ്യുകയായിരുന്ന 24 കാരിക്കു നേരെയായിരുന്നു ലൈംഗിക അതിക്രമം.
ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ യുവതി റെയിൽവേ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എറണാകുളത്ത് ഇവന്റ് മാനേജ്മെന്റ് മാൻ പവർ സപ്ലൈ ജോലിക്കാരനാണ് പ്രതിയെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.