രാജൻ
Posted On
date_range Updated On
date_range പീഡനം: വയോധികന് ജീവപര്യന്തം തടവ്
കുന്നംകുളം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്തം തടവും അഞ്ചുവർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും കുന്നംകുളം പോക്സോ കോടതി വിധിച്ചു. ചൂണ്ടൽ പുതുശ്ശേരി കരിയാട്ടിൽ വീട്ടിൽ രാജനെയാണ് (69) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം സി.ഐമാരായിരുന്ന രാജേഷ് കെ. മേനോൻ, സി.ആർ. സന്തോഷ്, ജി. ഗോപകുമാർ എന്നിവരാണ് കേസന്വേഷണം നടത്തിയത്. സി.ഐ ആയിരുന്ന കെ.ജി. സുരേഷ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.