Posted On
date_range Updated On
date_range മോഡലിങ്ങിന്‍റെ മറവിൽ സെക്സ് റാക്കറ്റ്; പ്രതി അലീന മുമ്പും ക്രിമിനൽ കേസുകളിൽ പ്രതി
കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ യുവതികളെ ദുബൈയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പ്രതികളിൽ മൂന്ന് പേർ അറസ്റ്റിലായെന്നും ബാക്കി പ്രതികൾക്കായി അന്വേഷണം നടന്ന് വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ഒന്നാം പ്രതിയെ വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ എയർപോർട്ടിൽ വെച്ചാണ് പിടികൂടിയത്.
ഇതുവരെ കേസിൽ രണ്ട് പരാതികളാണ് ലഭിച്ചിട്ടുള്ളത്. ജനുവരി, ഫെബ്രുവരി കാലയളവിൽ വിസിറ്റിങ് വിസയിലാണ് ഇവർ യുവതികളെ ദുബൈയിലെത്തിച്ചത്. പ്രതികളിലൊരാളായ അലീന മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കേസിൽ ഗുണ്ടാ സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കമീഷണർ അറിയിച്ചു.
ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാമെന്ന വ്യാജേന അലീന മോഡലുകളെ ദുബൈയിലെത്തിക്കുകയും ലഹരി നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാഴ്ചവെച്ചുവെന്നുമാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.