രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം: വീണ്ടും യുവതിയുടെ മൊഴിയെടുത്തു

ആ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ പ​രി​​​ക്കേ​റ്റ യു​വ​തി​ക്കു​നേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വ്യാ​പാ​രി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു. കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി ടി. ​ബി​നു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്.

വ്യാ​പാ​രി​യാ​യ പ്ര​തി സ​നി​ൽ സ​ബാ​ദ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും സു​ഹൃ​ത്തു​വ​ഴി പ​ണം വാ​ഗ്‌​ദാ​നം ചെ​യ്ത​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പു​തി​യ മൊ​ഴി​യി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തും. ബു​ധ​നാ​ഴ്ച യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും.

സംഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്‌​ട​ർ, ലാ​ബ്​ ടെ​ക്നീ​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, യു​വ​തി​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ച​വ​ര​ട​ക്കം 12ല​ധി​കം പേ​രു​ടെ മൊ​ഴി പൊ​ലീ​സ്​ നേ​​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ണ്ടും ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. ആ​ശു​പ​ത്രി​യി​ലെ​യും സം​ഭ​വ​സ്ഥ​ല​ത്തെ​യും ഉ​ൾ​പ്പെ​ടെ സി.​സി.​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ക്കും. ഇ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക്കെ​തി​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്കും.

Tags:    
News Summary - Sexual assault during rescue operation: Woman's statement recorded again.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.