വിദ്യാർഥികളെ പീഡിപ്പിച്ച​ വൈദികൻ പിടിയിൽ

പള്ളുരുത്തി: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ ബോയ്​സ്​ ഹോം ഡയറക്ടറാ യ വൈദികനെ പോക്സോ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചെല്ലാനം കാട്ടിപ്പറമ്പ് കളത്തറ റോഡില്‍ തറ േപ്പറമ്പ് വീട്ടില്‍ ജെറി എന്ന ഫാ. ജോർജാണ്​ (40) പിടിയിലായത്. ആറ്​ കുട്ടികൾ നൽകിയ പരാതിയിലാണ്​ അറസ്​റ്റ്​.

കളിക്കാൻ പോയ കുട്ടികൾ വൈകിയെത്തിയത്​ വൈദികൻ ചോദ്യംചെയ്തിരുന്നു. ശിക്ഷ ഭയന്ന കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ്​ പരാതി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തുടരുന്ന പീഡനത്തിൽ പൊറുതിമുട്ടിയ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ക്ലർക്കിനെ കണ്ട് ദുരിതം വിവരിക്കുകയായിരുന്നു. സ്കൂളില്‍നിന്ന്​ രക്ഷാകർത്താക്കളെ അറിയിച്ചതിനെത്തുടർന്ന്​ അവർ പള്ളുരുത്തി പൊലീസിൽ പരാതി നല്‍കി. തുടർന്ന് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യു, എസ്.ഐ വൈ. ദീപു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്​റ്റ്​ ചെയ്​തു.

കുട്ടികളുടെ രക്ഷാകർത്താക്കളുമായി സഭ നേതൃത്വം ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഫാ. ജോർജ് ബോയ്സ് ഹോമി​​െൻറ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Sexual Assault Case Priest Arrested in Kochi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.