വൈദികർക്കെതിരായ ലൈംഗികാരോപണം: ക്രൈംബ്രാഞ്ച്​ പരാതിക്കാര​െൻറ മൊഴിയെടുക്കുന്നു

കോട്ടയം: ഓർത്തഡോക്സ് സഭ വൈദികർക്കെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയിൽ ക്രൈംബ്രാഞ്ച്​ പരാതിക്കാര​​​​െൻറ മൊഴിയെടുക്കുന്നു. ക്രൈംബ്രാഞ്ച്​ എസ്​.പി സാബു മാത്യുവി​​​​െൻറ നേതൃത്വത്തിലാണ്​ മൊഴിയെടുക്കൽ നടക്കുന്നത്​. കഴിഞ്ഞ ദിവസമാണ്​ ഒാർത്തഡോക്​സ്​ സഭയിലെ വൈദികർക്കെതിരായ ലൈംഗിക ആരോപണ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്​ കൈമാറിയത്​.

വൈദികർക്കെതിരായ ആരോപണത്തെക്കുറിച്ച്​ അ​േന്വഷണം ​ആവശ്യപ്പെട്ട്​  വി.എസ്. അച്യുതാനന്ദൻ സംസ്​ഥാന പൊലീസ്​ മേധാവിക്ക്​ നൽകിയ കത്ത് ക്രൈംബ്രാഞ്ച്​ മേധാവിക്ക്​ കൈമാറുകയായിരുന്നു. തുടർന്നാണ്​ അന്വേഷണം ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തത്​. കേസി​​​​​െൻറ ഗൗരവം കണക്കിലെടുത്ത്​ അ​േന്വഷണത്തിന്​ ​മേൽനോട്ടം വഹിക്കാൻ ​െഎ.ജിയോട് നിർദേശിക്കുകയും ചെയ്​തിരുന്നു.

കുമ്പസാര രഹസ്യം ചോർത്തി വിവാഹിതയായ യുവതി​െയ അഞ്ചുവൈദികർ ചേർന്ന്​ പീഡിപ്പിച്ചെന്നാണ്​ ആക്ഷേപം. സഭാതലത്തിൽ അന്വേഷണം നടക്കുന്നുണ്ട്​. ഇതി​​​​​െൻറ ഭാഗമായി വൈദികരെ ചുമതലയിൽനിന്ന്​ മാറ്റി നിർത്തിയിട്ടുണ്ട്​. അതിനിടെ പരാതിക്കാരനെതിരെ മാനനഷ്​ടക്കേസ്​ നൽകാൻ വൈദികരും നീക്കം നടത്തുകയാണ്​. 

വൈദികര്‍ക്കെതിരായ തെളിവുകളുടെ അസ്സൽ പൊലീസിൽ മാത്രമേ ഹാജരാക്കൂവെന്ന്​ സഭയുടെ അന്വേഷണ കമീഷന് മുന്നിൽ ഹാജരായ ശേഷം പരാതിക്കാരനായ യുവതിയുടെ ഭർത്താവ്​ വ്യക്തമാക്കിയിരുന്നു. ഇത്​ ശേഖരിക്കുന്നതി​​​െൻറ ഭാഗമായാണ്​ ഇപ്പോൾ മൊഴിയെടുക്കൽ നടക്കുന്നത്​.

Tags:    
News Summary - Sexual alligations against priest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.